Thursday, July 4, 2013

ഇ ജില്ല അഥവാ e-District

       പൊതു ജനങ്ങള്‍ക്ക് പൊതു സേവന കേന്ദ്രങ്ങള്‍ വഴിയും, വെബ് പോര്‍ട്ടല്‍ വഴിയും സര്‍ക്കാരിന്റെ സേവനങ്ങള്‍ നല്‍കുവാന്‍ വേണ്ടി ഉദ്ദേശിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ്. വിവിധ ഡിപ്പാര്‍ട്മെന്‍റുകളില്‍ നിന്നുള്ള സേവനങ്ങള്‍ ഏതൊരു സേവന കേന്ദ്രത്തില്‍ കൂടിയും ലഭ്യമാകുന്നതാണ്. ചില സേവനങ്ങള്‍ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ വഴിയും ലഭ്യമാകുന്നതാണ്. അതാത് വകുപ്പുകളില്‍ നടപ്പിലാക്കിയ കമ്പ്യൂട്ടര്‍ വല്‍ക്കരണം പരമാവധി പ്രയോജനപ്പെടുത്തി സുതാര്യമായും നിഷ്പക്ഷമായും വേഗതയിലും സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനാവശ്യമായ നടപടി ക്രമങ്ങളിലെ ലഘൂകരണവും ഇതുവഴി നടപ്പിലാക്കുന്നു. ചുരുക്കത്തില്‍ ആയാസരഹിതമായും കുറഞ്ഞ സമയത്തിനുള്ളിലും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു പ്രത്യേകം തയ്യാറാക്കിയ പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ്. 
      നിലവില്‍ ഈ സൌകര്യം റവന്യൂ വകുപ്പിലെ അപേക്ഷകള്‍ക്ക് മാത്രമാണ് ഉള്ളത്, ഭിവിയില്‍‍‍ മറ്റ് വകുപ്പുകളിലേക്കുകൂടി വ്യാപിപ്പിക്കാനാണു പദ്ധതി. അക്ഷയകേന്ദ്രത്തിലെത്തി അപേക്ഷ നല്‍കുന്നയാള്‍ക്ക് അയാളുടെ പേരു വിവരങ്ങള്‍ അടങ്ങുന്ന പ്രൊഫൈല്‍ നി൪മിച്ചശേഷം അയാള്‍ക്ക് ഭാവിയില്‍ കൂടി ഉപയോഗിക്കാവുന്ന ഒരു ഐഡി നല്‍കുന്നു, തുട൪ന്ന് അയാളുടെ രേഖകള്‍ കൂടി അപ് ലോട് ചെയ്യുന്നു. ശേഷം അയാളുടെ അപേക്ഷ ആവശ്യമായ വിവരങ്ങള്‍ ചേ൪ത്തശേഷം സൈറ്റു വഴി അയക്കുന്നു. അപേക്ഷ ബന്ധപ്പെട്ട അധികാരി ( വില്ലേജ് ഓഫീസ൪ ) പരിശോധിച്ച് ഡിജിറ്റല്‍ ഒപ്പ് വെക്കുകയോ ( അപ്പ്രൂവ് ) തിരിച്ചയക്കുകയോ ( അപേക്ഷ ശരിയല്ലെന്ന് ബോധ്യപ്പെട്ടാല്‍ ) ചെയ്യുന്നു, കുടാതെ അപേക്ഷയിമ്മേല്‍ മേല്‍അധികാരിയുടെ ( താലൂക്ക് തഹസില്‍ദാ൪ ) തീ൪പ്പ് ആവശ്യമെങ്കില്‍ റിപ്പോ൪ട്ടോടുകൂടി അങ്ങോട്ട് അയക്കുന്നു. ഒരിക്കല്‍ ഒരു അപേക്ഷ അപ്പ്രൂവ് ആയാല്‍ അപേക്ഷകന് അക്ഷയകേന്ദ്രത്തില്‍ നിന്നോ സ്വന്തം കമ്പ്യൂട്ടറില്‍ നിന്നഡിജിറ്റല്‍ ഒപ്പ് വെച്ച സ൪ട്ടിഫിക്കറ്റ് പ്രിന്റ് എടുക്കാവുന്നതാണ് . കൂടാതെ അപേക്ഷയുടെ വിവരങ്ങള്‍ SMS വഴിയും അറിയാം . 
              ഈയൊരു സംവിധാനത്തിന്റെ ഗുണം എന്താണെന്ന് വെച്ചാല്‍ സ൪ക്കാ൪ ഓഫീസിലെ തിരക്ക് കുറക്കാമെന്നതും ( അക്ഷയ കേന്ദ്രത്തില്‍ തിരക്ക് കൂടിയേക്കാം ) സ൪ട്ടിഫിക്കറ്റിന്റെ ആധികാരികത ഓണ്‍ലൈ൯ വെരിഫിക്കേഷ൯ വഴി ഉറപ്പു വരുത്താമെന്നതുമാണ് ( വെബ് സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക )


ഓണ്‍ലൈ൯ ലിങ്കുകള്‍
http://malappuramakshaya.blogspot.in/ 
https://www.edistrict.kerala.gov.in/ 
http://www.akshaya.kerala.gov.in/ 
http://www.itmission.kerala.gov.in/ 
http://www.kerala.gov.in/ 
 

Moidu alias Babu K M
Mob 9846218366